03 February Friday

അപകടത്തിൽ പരിക്കേറ്റ സർവകലാശാല ജീവനക്കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 10, 2022

തേഞ്ഞിപ്പലം > അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സർവകലാശാല ജീവനക്കാരൻ മരിച്ചു. കലിക്കറ്റ് സർവ്വകലാശാല ലൈബ്രററി അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ആലപ്പുഴ ചേർത്തല ശങ്കരമംഗലം പരേതനായ ഗോപാലകൃഷ്‌ണ പണിക്കരുടെ മകൻ മധുസൂദനൻ (54) ആണ് മരിച്ചത്.

കഴിഞ്ഞ 30ന് ഉച്ചക്ക് കലിക്കറ്റ് യൂനിവേഴ്സിറ്റി സെൻട്രൽ കോ ഓപ്പറേറ്റീവ് സ്‌റ്റോറിന് മുമ്പിൽ ദേശീയ പാതയിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. മാതാവ്: പരേതയായ ലീലാമ്മ. സഹോദരങ്ങൾ: ഗീത, പ്രതാപ് കുമാർ, സിന്ധു, പരേതനായ ലക്ഷ്മ‌ണകുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top