13 June Sunday

രാജഗോപാലിന് പൂരപ്പാട്ട് ; കുമ്മനം തോറ്റതിന്‌ കാരണക്കാരനെന്ന് ആരോപണം

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

 

കോഴിക്കോട്‌
നേമം മണ്ഡലത്തിലെ ‘അക്കൗണ്ടും പൂട്ടി’യതോടെ മുതിർന്ന നേതാവും നേമം എംഎൽഎയുമായിരുന്ന ഒ രാജഗോപാലിനെതിരെ വ്യക്തിഹത്യയും അധിക്ഷേപവർഷവുമായി ബിജെപിയിൽ ഒരു വിഭാഗം. നേമത്ത് കുമ്മനം രാജശേഖരൻ തോറ്റതിന്‌ കാരണക്കാരൻ   രാജഗോപാലാണെന്നാണ് ബിജെപി–-ആർഎസ്‌എസ്‌ സൈബർ പടയാളികളുടെ  ആരോപണം. അസഭ്യവർഷവും വ്യക്തിഹത്യയും ഭീഷണികളുംവരെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്‌. 

പാർടിയെ വഞ്ചിച്ചയാൾ,  എ കെ ജി സെന്ററിൽ പോയിരിക്കൂ എന്നൊക്കെയാണ്‌ അധിക്ഷേപങ്ങൾ. തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തി ഒ രാജഗോപാൽ ഫേസ്‌ബുക്കിൽ പ്രകടിപ്പിച്ച പരാമർശത്തിനു ചുവടെയാണ്‌ കടുത്ത ആക്ഷേപങ്ങൾ. തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വോട്ടു ചെയ്തവർക്ക് നന്ദിയറിയിച്ച് ഒ രാജഗോപാൽ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിൽ  കുറിപ്പിട്ടിരുന്നു. അതിനു കീഴെയാണ്‌ വിമർശന–-അധിക്ഷേപവർഷം.‘‘ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായകർക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു.

തോൽവിയെ സംബന്ധിച്ച് പാർടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും...'' എന്നായിരുന്നു കുറിപ്പ്‌. ഓർമക്കുറവുള്ളയാൾ, തനിക്കുശേഷം പ്രളയമെന്ന്‌ ധരിച്ചയാൾ എന്നൊക്കെയാണ്‌ ആർഎസ്‌എസ്‌ –-ബിജെപി പ്രവർത്തകരുടെ മറ്റ് പരിഹാസങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top