Deshabhimani

സർക്കാർ ഒപ്പമുണ്ട് ; ശ്രുതിയെ സന്ദർശിച്ച്‌ മന്ത്രി ഒ ആർ കേളു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 12:54 AM | 0 min read


കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങൾക്കു പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായ ശ്രുതിയെ ആശുപത്രിയിൽ സന്ദർശിച്ച്‌ മന്ത്രി ഒ ആർ കേളു. വാഹനാപകടത്തിൽ പരിക്കേറ്റ്‌ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രുതിയെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ ഒപ്പമുണ്ടെന്ന്‌ അറിയിച്ചു.
ആണ്ടൂർ  കുറിഞ്ഞലകത്തെത്തി ജെൻസന്റെ  വീട്ടിലെത്തി  മാതാപിതാക്കളായ ജയനെയും മേരിയെയും മന്ത്രി കണ്ടു.

കഴിഞ്ഞ 10ന്‌ ജെൻസനും ശ്രുതിയും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാൻ കൽപ്പറ്റ വെള്ളാരംകുന്നിനുസമീപം സ്വകാര്യ ബസുമായി  കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജെൻസൻ ചികിത്സയിലിരിക്കെ  ബുധൻ രാത്രിയാണ്‌ മരിച്ചത്‌.

ശ്രുതിക്ക്‌ ബോചെ 
വീട്‌ നൽകും
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക്‌ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വയനാട് യൂണിറ്റ് വീട്‌ വെച്ചുനൽകും. ശ്രുതിയെ ആശുപത്രിയിൽ സന്ദർശിച്ച ബോബി ചെമ്മണ്ണൂരാണ്‌ ഇക്കാര്യം അറിയിച്ചത്‌.  ശ്രുതിക്ക്‌  സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്ന ജെൻസന്റെ വീടും അദ്ദേഹം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home