16 October Wednesday

മൈസൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

വേങ്ങര> മൈസൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. കണ്ണമംഗലം തീണ്ടെക്കാട് മേലേ വട്ടശ്ശേരി പ്രകാശൻ്റെ മകൾ രുദ്ര (20) ആണ് മരിച്ചത്. മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

ചൊവ്വാഴ്ച്ച രുദ്ര  ക്ലാസിൽ ഹാജരായിരുന്നില്ല. വിദ്യാർത്ഥികൾ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ് വൈകുന്നേരം വീട്ടിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: കനകമണി (ബിന്ദു). സഹോദരങ്ങൾ: ആര്യ, കൃഷ്ണ, കൃപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top