24 October Sunday

കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്സിനെ രാത്രി തലയ്ക്കടിച്ചു വീഴ്ത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

പ്രതീകാത്മക ചിത്രം

അമ്പലപ്പുഴ/ ഹരിപ്പാട്> കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ നഴ്‌സിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം തലക്കടിച്ചു വീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. തോട്ടപ്പള്ളിയില്‍  തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. വണ്ടാനം  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന പല്ലന പാനൂര്‍ ഫാത്തിമ മന്‍സിലില്‍ സുബിനയെ ആണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

സുബിന തോട്ടപ്പള്ളിയില്‍ നിന്ന് തൃക്കുന്നപ്പുഴ റോഡിലേക്ക് കയറിയപ്പോഴാണ് സംഭവം. മാലയും പാദസരവും നല്‍കാനാവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതോടെ തലക്ക് പിന്നില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ സമീപത്തെ പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞു.കഴുത്തിന് കുത്തിപ്പിടിച്ച അക്രമികള്‍ യുവതിയെ ബൈക്കിന് നടുവിലിരുത്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക്  ഓടിക്കയറി.ഈ സമയത്താണ് റോഡിലൂടെ തൃക്കുന്നപ്പുഴ  പൊലീസ് പട്രോളിങ് വാഹനം എത്തിയത്.

പൊലീസിനെ കണ്ട പ്രതികള്‍ രക്ഷപ്പെട്ടു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top