09 August Sunday

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തകേസ്‌ : ഫ്രാങ്കോ മുളക്കലിന്റെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

കൊച്ചി> കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ വിടുതൽ ഹർജി ഹൈക്കോടതി തള്ളി.ബിഷപ്പ് വിചാരണ നേരിടണം. കറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനിൽക്കില്ലന്നും ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കഴമ്പില്ലന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

കേസ് നീട്ടി കൊണ്ട്  പോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടന്നും പ്രഥമ വിവര റിപോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാൽസംഘം ചെയ്തിട്ടുണ്ട് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം കോടതി കണക്കിലെടുത്തു.

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമർപ്പിച്ച ഹർജി കോട്ടയം സെഷൻസ് കോടതി നേരത്ത തള്ളിയിരുന്നു.

തനിക്കെതിരെ കൃത്യമായ തെളിവുകൾ ഒന്നും ഇല്ലന്നും കേസ് കെട്ടിച്ചമച്ചതാണന്നുമായിരുന്നു ബിഷപ്പിന്റെ വാദം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top