04 October Wednesday

കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചത് ബിജെപി പ്രവർത്തകൻ; കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023


ചെറുപുഴ(കണ്ണൂർ)> നിർത്തിയിട്ട സ്വകാര്യബസ്സിൽ യുവതിക്കുനേരെ ആഭാസത്തരം കാണിച്ചത്‌ സജീവ ബിജെപി പ്രവർത്തകൻ. പ്രതി ചിറ്റാരിക്കാൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലിനെ(45)തിരെ ചെറുപുഴ പൊലീസ്‌ കേസെടുത്തു. ഇയാളെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണമാരംഭിച്ചു.

ചെറുപുഴ ബസ്‌സ്‌റ്റാൻഡിൽ ഞായർ ഉച്ചയ്ക്കാണ്‌ പരിഷ്‌കൃത സമൂഹത്തിനാകെ അപമാനമുണ്ടാക്കുന്ന വൃത്തികേട്‌ ബിനുവിൽനിന്നുണ്ടായത്‌. ചെറുപുഴ–- -തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ യുവതി ഇരുന്നതിനു എതിർവശത്തെ സീറ്റിൽവന്നിരുന്ന ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഈ ദൃശ്യങ്ങളിൽനിന്നാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. പൊലീസ്‌ യുവതിയുടെ മൊഴിരേഖപ്പെടുത്തിയശേഷമാണ്‌ കേസെടുത്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top