Deshabhimani

പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 10:50 PM | 0 min read

തിരുവനന്തപുരം> നഴ്സിങ് വിദ്യാർഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പാലക്കാട് കാറക്കുറിശ്ശി പള്ളികുറുപ്പ് മുണ്ടംപോക്കിൽ ആഷിക് അക്ബർ (33)നെയാണ് തിരുവനന്തപുരം റൂറൽ സൈബർ ക്രൈംപൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

എയർലൈൻസിൽ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തിരുപ്പതിയിൽ നഴ്സിങ് പഠിക്കുന്ന പെൺകുട്ടിയുമായി ആഷിക് അടുപ്പത്തിലാവുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ വച്ച് കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി. ഇതിനിടെ ആഷിക്കുമായുള്ള ബന്ധത്തിൽനിന്ന്‌ കുട്ടി പിന്മാറുകയും വീട്ടുകാർ മറ്റൊരു വിവാഹബന്ധം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ആഷിക് പെൺകുട്ടിയുടെ ന​ഗ്നദൃശ്യങ്ങൾ പ്രതിശ്രുത വരനും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. ഒളിവിൽ പോയ പ്രതിയെ പാലക്കാട് മണ്ണാർക്കാട് വച്ചാണ് പിടികൂടിയത്.
 



deshabhimani section

Related News

0 comments
Sort by

Home