'നായാടി മുതല്‍ നസ്രാണി വരെ'; പുതിയ രാഷ്ട്രീയ നീക്കം മുൻനിർത്തി വെള്ളാപ്പള്ളി നടേശൻ
മൈസൂർ> 'നായാടി മുതല്‍ നസ്രാണി വരെ' എന്ന പുതിയ സാമൂഹിക കൂട്ടായ്മാ നീക്കവുമായി എസ്എന്‍ഡിപി യോഗം.മൈസൂരിൽ നടന്ന നേതൃയോഗത്തിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ രാഷ്ട്രീയ നീക്കത്തിനുള്ള ശ്രമവുമായി ഈ ആശയം മുന്നോട്ട് വെച്ചത്.
ഭാരത് ധർമ്മ ജന സേന (BDJS) എന്ന രാഷ്ട്രീയ രൂപം കൊള്ളുന്നതിന് മുൻപ് തന്നെ സമാനമായ ഒരു ആശയം വെള്ളാപ്പള്ളി ഉയർത്തിയിരുന്നു. നായാടി മുതൽ നമ്പൂതിരി വരെ എന്ന ആശയമാണ് 2015 ൽ മുന്നോട്ട് വെച്ചത്. എന്നാൽ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമം എന്ന നിലയിൽ അത് തള്ളപ്പെട്ടു.
മൈസൂർ യോഗത്തിൽ ഇത് പുതുക്കി അവതരിപ്പിക്കയായിരുന്നു. പല ക്രിസ്ത്യാനികളും തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചതായി അവകാശപ്പെട്ട നടേശൻ ഇടതുപക്ഷവും യുഡിഎഫും മുസ്ലിംകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു എന്ന ആരോപണവും പിന്നാലെ ഉയർത്തി. വഖഫ് (ഭേദഗതി) ബില്ലിനെതിരായ നിയമസഭാ പ്രമേയം ഏകകണ്ഠമായി പാസാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും ഇതിന് പിൻബലം ലഭിക്കാനായി വെള്ളാപ്പള്ളി ഉയർത്തിക്കാട്ടി.
എന്നാൽ എന്‍എസ്എസ് നേതൃത്വവും ചില ക്രിസ്ത്യന്‍ സമുദായങ്ങളും വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശത്തോട് അകലം പാലിച്ചു. നായാടി മുതല്‍ നസ്രാണി വരെ എന്ന ആശയം തന്നെ ഒരു സമുദായത്തെ-മുസ്ലിംകളെ ഒഴിവാക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
''എന്‍എസ്എസിന് രാഷ്ട്രീയമില്ല, ഞങ്ങള്‍ മതനിരപേക്ഷതയെ വിലമതിക്കുന്നു. എല്ലാവരെയും തുല്യരായി കാണുന്ന സംഘടനയാണ് എന്‍എസ്എസ്. തങ്ങള്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചതായി പിന്നീട് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ വെറും പ്രചാരവേലയാണെന്നും പ്രതികരണങ്ങൾ ഉണ്ടായി. വിഭജന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം മാത്രമാണ് ഒരു വിഭാഗം പ്രത്യേക പരിഗണന നേടുന്നു എന്ന വാദമെന്ന് മലങ്കര മാർത്തോമാ സിറിയൻ ചർച്ചിന്റെതായ പ്രതികരണവും ഔദ്യോഗിക വക്താവിനെ ഉദ്ദരിച്ച് എക്സ്പ്ലസ് റിപ്പോർട്ട് ചെയ്തു.
0 comments