12 November Tuesday

എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

തിരുവനന്തപുരം> എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു . മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. അങ്ങനെ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകര്‍ക്കും.

കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു

 


പ്രധാന വാർത്തകൾ
 Top