22 January Saturday

മുന്നാക്ക സർവേയ്‌ക്കെതിരെ എൻഎസ്‌എസ്‌ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കൊച്ചി > മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സാമ്പിൾ സർവേയ്‌ക്കെതിരെ എൻഎസ്എസ്‌ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്ത്  സാമൂഹിക-സാമ്പത്തിക-സമുദായ സർവേയും സമുദായം തിരിച്ചുള്ള പ്രത്യേക സെൻസസും സമയബന്ധിതമായി നടത്തണമെന്ന മുന്നാക്ക വിഭാഗ കമീഷന്റെ റിപ്പോർട്ടിൽ സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി സർക്കാരിനോട് വാക്കാൽ നിർദേശിച്ചു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്. എ വി രാമകൃഷ്ണപിള്ള കമീഷൻ 2019ൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലിരിക്കെ സർവേ ഏകപക്ഷീയവും തുല്യതക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്നാണ് എൻഎസ്എസിന്റെ പരാതി.

സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ സർവേ നടത്താൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. സാമ്പിൾ സർവേയിൽ സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് സമഗ്രമായ ചിത്രം ലഭിക്കില്ലെന്നും നിലവിലെ കമീഷന്റെ കാലാവധി തീരും മുമ്പ്‌ റിപ്പോർട്ട് നൽകാനാണ് നീക്കമെന്നും ഹർജിയിൽ പറയുന്നു. കേസ് തിങ്കളാഴ്‌ച പരിഗണിക്കുന്നതിനായി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top