24 August Saturday

എന്റെ വോട്ട് രാജീവിന‌്: എന്‍ എസ് മാധവന്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കൊച്ചി> ‘എന്റെ വോട്ട് പി രാജീവിനാണ്’- മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എൻ എസ് മാധവന്റേത് മറകളില്ലാത്ത ഉറച്ച പ്രഖ്യാപനമായിരുന്നു. രാജീവ് വീണ്ടും സഭയിലെത്തണമെന്ന് ഞാൻ പറയുന്നതിനുമുമ്പ‌് അരുൺ ജെയ‌്റ്റ‌്‌ലി പറഞ്ഞിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് യോജിക്കുകയാണ്. രാഷ്ട്രീയക്കാരനെന്നതിലുപരി നല്ലൊരു വായനക്കാരൻ കൂടിയാണ് രാജീവ്. പല ചർച്ചകളിലും സംവാദങ്ങളിലും ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. എറണാകുളത്തെ മെട്രോ ഉൾപ്പെടെയുള്ള പല
വികസനപ്രവർത്തനങ്ങൾക്കു പിന്നിലും അദ്ദേഹത്തിന്റെ നിശ്ശബ്ദമായ ഇടപെടലുകളുണ്ട്.

എറണാകുളം ജനറൽ ആശുപത്രിയിലുൾപ്പെടെ ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണെന്നും എൻ എസ് മാധവൻ കൂട്ടിച്ചേർത്തു. എൻ എസ് മാധവൻ താമസിക്കുന്ന പനമ്പിള്ളിനഗർ പാസ്‌പോർട്ട് ഓഫീസിനടുത്തുള്ള ഡിഡി ഭവൻ ഫ്ലാറ്റിൽ രാജീവിന്റെ സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാന വാർത്തകൾ
 Top