21 February Friday

1000 കോടിയുടെ അഴിമതി ഇടപാട്‌: പ്രവാസി വ്യവസായി സി സി തമ്പി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ന്യൂഡൽഹി> മലയാളി  പ്രവാസി  വ്യവസായി സി സി തമ്പി ഡൽഹിയിൽ  അറസ്റ്റിലായി. 1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ്  അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്.

2017ലാണ് തമ്പിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് എടുത്തത്‌.   ഇന്നലെ രാത്രി എൻഫോഴ്‌സ്‌മെൻറ്‌ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌  അറസ്‌റ്റ്‌ ചെയ്‌തത്‌.

ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്‍. നേരത്തെ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെപേരിലും എന്‍ഫോഴ്സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.


പ്രധാന വാർത്തകൾ
 Top