17 September Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്‌തവുമായി നൗഷാദ്

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കാക്കനാട് > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും നൗഷാദെത്തി. പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങള്‍ നല്‍കി മാതൃകയായ ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ എസ്.സുഹാസിന് കൈമാറിയത്. യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഏജന്‍സി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക നൗഷാദിന് നല്‍കിയത്. 

നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകരുന്നതായിരുന്നെന്ന് കളക്ടര്‍ പറഞ്ഞു. കളക്ട്രേറ്റ് ചേമ്പറില്‍ നേരിട്ടെത്തിയാണ് ചെക്ക് നല്‍കിയത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top