12 November Tuesday

മഞ്ചേശ്വരത്ത്‌ പിടികൂടിയത്‌ കള്ളവോട്ട്‌ തന്നെ; ഒരുബൂത്തിലും റീപോളിങ്‌ ഇല്ല: ടിക്കാറാം മീണ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം >  മഞ്ചേശ്വരത്ത്  ബൂത്ത് മാറി വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ അറസ്റ്റുചെയ്‌തത്‌ കള്ളവോട്ടിനുള്ള ശ്രമത്തിനിടെ തന്നെയെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. വോര്‍ക്കാടി പഞ്ചായത്തിലെ പുത്തൂര്‍ ബക്രവയല്‍ എല്‍പിഎസ്  സ്കൂളിലെ 42‐ാം ബൂത്തില്‍   കള്ളവോട്ടിനുള്ള ശ്രമത്തിനിടെ മുസ്ലീം ലീഗ് പ്രവര്‍ത്തക നബീസയെയാണ് പൊലീസ് അറസ്റ്റ്‌ ചെയ്‌തത്‌.

 ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിൽ ഒരു ബൂത്തിലും റീപോളിങ്‌ നടത്തില്ല. റീപോളിങ്‌ ആവശ്യപ്പെട്ട്‌ ആരും കത്ത്‌ നൽകിയിട്ടില്ല. ആറുമണിവരെ എത്തിയവർക്ക്‌ വോട്ടുചെയ്യാൻ അവസരം നൽകിയിട്ടുണ്ട്‌. ഒരു സംഘടനയോടും അവമതിപ്പില്ലെന്നും  ടിക്കാറാം മീണ പറഞ്ഞു. 


പ്രധാന വാർത്തകൾ
 Top