19 September Saturday

കോവിഡിലും എൻഐടിയിൽ മികച്ച പ്ലേസ്‌മെന്റ്‌ ; ഉയർന്ന ശമ്പളം 50 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


സ്വന്തം ലേഖിക
കോവിഡ‌് പ്രതിസന്ധികൾക്കിടയിലും ചാത്തമംഗലം എൻഐടിയിൽ  ക്യാമ്പസ‌് റിക്രൂട്ട‌്മെന്റ‌് വഴിയുള്ള ജോലി ലഭ്യതയിൽ റെക്കോർഡ‌് നേട്ടം. ശരാശരി 12 ലക്ഷംരൂപ  വാർഷിക  ശമ്പളത്തോടെ 80 ശതമാനം വിദ്യാർഥികൾക്കും തൊഴിൽ ലഭിച്ചു.  ഉയർന്ന വാർഷിക ശമ്പള വാഗ‌്ദാനം 50 ലക്ഷം രൂപയാണ്‌. ഇത്തവണ 647 വിദ്യാർഥികൾക്കാണ‌്  ജോലി കിട്ടിയത‌്. കഴിഞ്ഞ തവണ ഇത‌് 643 ഉം ശരാശരി ശമ്പളം ഒമ്പതര ലക്ഷവും ആയിരുന്നു. 

എൻഐആർഎഫ‌് റാങ്കിങ്ങിൽ 28–--ാം സ്ഥാനത്തുനിന്ന‌് 23ലേക്ക‌് എത്തിയതിന‌് പിന്നാലെയാണ‌് പ്ലേസ‌്മെന്റിലും നേട്ടം. ഒറാക്കിൾ, എൽ ആൻഡ്‌ ടി, ക്വാൽകോം, റിലയൻസ‌് ഇൻഡസ‌്ട്രീസ‌്, നോക്കിയ, ആംഡോക‌്സ‌്, സിസ‌്കോ തുടങ്ങിയ  148 കമ്പനികളാണ‌് റിക്രൂട്ട‌്മെന്റിൽ പങ്കെടുത്ത‌ത‌്. ആദ്യമായി  എത്തിയ അറ്റ‌ലേഷ്യൻ എന്ന കമ്പനിയാണ‌് ഉയർന്ന ശമ്പളമായ 50 ലക്ഷം  നൽകി പ്ലേസ‌്മെന്റ‌് നടത്തിയത‌്. ഇത്തവണ ആദ്യമായി ഐഎസ‌്ആർഒ പ്രതിനിധികൾ എൻഐടി സന്ദർശിച്ച്‌‌ ആറ‌് വിദ്യാർഥികൾക്ക‌് ജോലി വാഗ‌്ദാനം നൽകി.

ബിടെക‌് കംപ്യൂട്ടർ സയൻസ‌് ആൻഡ്‌ എൻജിനിയറിങ‌് വിഭാഗമാണ‌് പ്ലേസ‌്മെന്റിൽ മുന്നിൽ. 125 വിദ്യാർഥികളും ശരാശരി 18 ലക്ഷം വാർഷിക ശമ്പളത്തിൽ ജോലിനേടി നൂറ്‌ ശതമാനം മികവുകാട്ടി.  ഇലക‌്ട്രോണിക‌്സ‌് ആൻഡ്‌ കമ്യൂണിക്കേഷനിൽ 90 ശതമാനമാണ‌് പ്ലേസ‌്മെന്റ‌്. ശരാശരി വാർഷിക ശമ്പളം 12 ലക്ഷം. ഇലക‌്ട്രിക്കൽ ആൻഡ്‌ ഇലക‌്‌ട്രോണിക്‌സിൽ 79 ഉം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ 75 ഉം ശതമാനമാണ‌് പ്ലേസ‌്മെന്റ‌്. കോവിഡ‌് കാരണം  ഈ മാർച്ച‌് മുതൽ മെയ‌് വരെ പ്ലേസ‌്മെന്റ‌് നടപടി നടന്നിട്ടില്ല. എന്നിട്ടും നേട്ടമുണ്ടാക്കാനായത‌് ഇക്കഴിഞ്ഞ ആഗസ‌്ത‌് –- നവംബറിൽ നടന്ന ആദ്യ ഘട്ട പ്ലേസ‌്മെന്റിലെ മികച്ച പ്രതികരണം വഴിയാണ‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top