26 August Monday

നിസ്സാൻ കമ്പനി കേരളത്തിൽ നിലനിർത്തും; മാധ്യമങ്ങളുടെ കുപ്രചരണം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Jul 22, 2019

തിരുവനന്തപുരം > നിസ്സാൻ ഉൾപ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത‌് നിലനിർത്താനുള്ള നടപടിയാണ‌് സർക്കാർ സ്വീകരിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പനിക്ക് സൗകര്യങ്ങൾ  ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ‌്. ഉദ്യോഗസ്ഥരുടെയും നിസ്സാൻ പ്രതിനിധികളുടെയും യോഗത്തില്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ടോക്യോയിൽനിന്ന‌് തിരുവനന്തപുരത്തേക്ക‌് വിമാനം വേണമെന്ന ആവശ്യമുണ്ട‌്. പാർലമെന്റ‌് സമ്മേളനം കഴിഞ്ഞാൽ സിവിൽ ഏവിയേഷൻ സെക്രട്ടറി പങ്കെടുക്കുന്ന  വിമാനകമ്പനികളുടെ യോഗം  ചേർന്ന‌് തീരുമാനമെടുക്കും.ചില മാധ്യമങ്ങൾ  കുപ്രചാരണം നടത്തുകയാണ‌്. ഇത‌് സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ‌് എന്ന‌് തിരിച്ചറിയണമെന്നും  മുഖ്യമന്ത്രി പറഞ്ഞു.  സിപിഐ എം കേരള ഫെയ‌്സ‌്ബുക്ക‌് പേജിൽ തൽസമയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ  പ്രധാന നഗരങ്ങളും  ചില രാജ്യങ്ങളും ഈ സ്ഥാപനം അവരുടെ നാട്ടിൽ വരണമെന്ന‌് ആഗ്രഹിച്ചതാണ‌്.  കേരളത്തിലാകട്ടെ എന്ന‌് നിസ്സാൻ തീരുമാനിച്ചു. ചില കാര്യങ്ങളിൽകൂടി തീരുമാനമാകണമെന്നുപറഞ്ഞ‌്  നിസ്സാന്റെ കത്ത‌് കിട്ടിയ ഉടൻ യോഗം വിളിച്ചു തീരുമാനമെടുത്തു. ചില കാര്യങ്ങൾ സംസ്ഥാനത്തിനുമാത്രം ചെയ്യാൻ പറ്റുന്നതാകില്ല. മറ്റു കമ്പനികളെയും ഞകേരളത്തില്‍ നിലനിർത്തും–-മുഖ്യമന്ത്രി പറഞ്ഞു. ചിലർക്ക‌് താൽപ്പര്യം വിവാദം സൃഷ്ടിക്കലാണ‌്. റീബിൽഡ‌് കേരളത്തിന്റെഭാഗമായി  ലോകബാങ്ക‌് അധികൃതർ  അടക്കം  പങ്കെടുത്ത  യോഗത്തിന്റെ വാർത്തപോലും ജനങ്ങളിൽനിന്ന‌് മറച്ചു. നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ജനങ്ങളിൽ എത്തരുതെന്ന‌് ചിന്തിക്കുന്ന മാധ്യമങ്ങളുണ്ട‌്. ഇത‌് നമ്മുടെ നാടിന‌് മാത്രമുള്ള ശാപമാണ‌്–- മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top