20 September Friday

യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

തൃശ്ശൂര്‍> യുവ സംവിധായകൻ നിഷാദ് ഹസനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടു പോയതെന്ന്‌ ബന്ധുക്കൾ പരാതിയിൽ പറയുന്നു.

ആക്രമണത്തിനിടെ നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. രണ്ടുമണിക്കൂർ കൊണ്ട്‌ ചിത്രീകരണം പൂർത്തിയാക്കി ഗിന്നസ്‌ ബുക്കിൽ ഇടം നേടിയ ചിത്രമാണിത്‌.
 


പ്രധാന വാർത്തകൾ
 Top