Deshabhimani

ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്ര പാക്കേജ്‌ സമയബന്ധിതമായി നടപ്പാക്കുമെന്ന് നിർമല സീതാരാമൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:47 AM | 0 min read


ന്യൂഡൽഹി
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ  ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ  അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.  

റിപ്പോർട്ടുകൾ പരിശോധിച്ച് പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് പാർലമെന്റ്‌ മന്ദിരത്തിൽ നടന്ന ചർച്ചയിൽ ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്‌  കൂടുതൽ വായ്‌പ എടുക്കുന്നതിനുള്ള അനുമതി, ദേശീയപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കേണ്ടതിനു നൽകേണ്ട കേന്ദ്ര സഹായം,  വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ,   ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ പലവട്ടം നിർമല സീതാരാമനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനടപടികൾ.



deshabhimani section

Related News

0 comments
Sort by

Home