16 February Saturday
'നിരാലംബം' ഡോക്യുമെന്ററി

നിരാലംബര്‍ക്ക് സാന്ത്വനമേകാന്‍ സമൂഹം മുന്നോട്ടുവരണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

തിരുവനന്തപുരം> നിരാലംബര്‍ക്ക് സാന്ത്വനമേകാന്‍ സമൂഹം മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മറ്റുള്ളവരെ സഹായിക്കാന്‍ ഒരാള്‍ തയ്യാറായാല്‍ കൂടെ ചേരാന്‍ ഒട്ടേറെപേരുണ്ടാകും. നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍നിന്ന് സഹായമെത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനെക്കുറിച്ച് അനന്തപുരി മാഷ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ 'നിരാലംബം'  ഡോക്യുമെന്ററി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഗാന്ധിഭവന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അവിടത്തെ അന്തേവാസികള്‍ തനിക്ക് ഇങ്ങോട്ട് സ്‌നേഹം പകരുന്ന അനുഭവമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ഷാഹിദ കമാല്‍, ഫാദര്‍ യൂജിന്‍ പെരേര, ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈല്‍ മൗലവി, പി രാമഭദ്രന്‍, ടി പി മാധവന്‍, ഡോ .പുനലൂര്‍ സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു. 

സുക്കാര്‍ണോ നിര്‍മിച്ച ഡോക്യുമെന്ററിയുടെ സംവിധാനം എ കെ ഹരികുമാറാണ്. രചന: ഡെന്നി ആന്റണി

 


പ്രധാന വാർത്തകൾ
 Top