14 November Thursday

നിപാ: യുവാവിനെ ഡിസ‌്ചാർജ‌് ചെയ്യാൻ അനുമതി തേടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

കൊച്ചി
നിപാ ബാധിച്ച യുവാവിനെ ഡിസ‌്ചാർജ‌് ചെയ്യാൻ സ്വകാര്യ ആശുപത്രി അധികൃതർ മെഡിക്കൽ ബോർഡിന്റെ അനുമതി തേടി. യുവാവിന്റെ നില തൃപ‌്തികരമായി തുടരുന്നു. നിപാ സംശയിക്കുന്ന ആരും ഇപ്പോൾ നിരീക്ഷണത്തിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

എറണാകു‌ളം ജില്ലയിൽ അടുത്തിടെ എച്ച്1എൻ1 പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ രോഗത്തിനെതിരെ മുൻകരുതലെടുക്കണം. പനി, ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ‌് പ്രധാന ലക്ഷണങ്ങൾ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക. പുറത്ത് പോയിവന്നശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. രോഗലക്ഷണങ്ങളുള്ളവർ തിരക്കേറിയ മാളുകൾ, തിയറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. 

സാധാരണ വരുന്ന ജലദോഷപ്പനി രണ്ട‌ുദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ പനി കൂടുകയാണെങ്കിലോ ശ്വാസംമുട്ട്, നെഞ്ചുവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലോ ഉടൻ സർക്കാർ ആശുപത്രിയിൽ വിദഗ്ധചികിത്സ തേടണം.
 


പ്രധാന വാർത്തകൾ
 Top