16 September Monday

നിപാ ബാധിച്ച യുവാവിന്റ ആരോഗ്യനില തൃപ്‌തികരം; ആശുപത്രിയിൽ ആരും നിരീക്ഷണത്തിൽ ഇല്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

എറണാകുളം>നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ പട്ടികയിൽ നിന്ന് ഇതുവരെ ഒഴിവാക്കിയവരുടെ എണ്ണം  314ആയി.  ഇനി  16 പേരാണ് സമ്പർക്കപ്പട്ടികയിൽ ബാക്കിയുള്ളത്.  ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഇന്ന് പുതുതായി ആരെയും നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ല.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും തന്നെ നിരീക്ഷണത്തിൽ ഇല്ല. നിപ സംബന്ധിച്ച സംശയ നിവാരണത്തിനായി 0484 2368802 എന്ന നമ്പറിലേക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാവുന്നതാണ്.                                                                                                     

പകർച്ചവ്യാധികൾക്കെതിരെയുള്ള ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയിൽ ഹെൽത്തി കേരള കാമ്പയിൻ സംഘടിപ്പിച്ചുവെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു
 


പ്രധാന വാർത്തകൾ
 Top