18 July Thursday

ചികിത്സയിലുളള 3 പേർക്കും നിപായില്ല; പരിശോധനാഫലം നെഗറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കൊച്ചി> പനി ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി നിപാ രോഗം ഇല്ലെന്ന് പരിശോധനാ ഫലം. കളമശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നത്.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ്‌  മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്‌.

കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയി. വൈറസ് ബാധയെന്ന സംശയത്തിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തിൽ കഴിയുന്ന 329 പേർക്കും നിപാ ലക്ഷണങ്ങളില്ല.

നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്‍റെ പനി കുറഞ്ഞു. പരസഹായമില്ലാതെ വിദ്യാർത്ഥി നടക്കാനും തുടങ്ങി. നിലവിൽ പുതിയതായി നിപ രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് ആരും ചികിത്സ തേടിയിട്ടില്ല എങ്കിലും  വരും ദിവസങ്ങളിലും ജനങ്ങള്‍ ജാഗ്രത നിർദേശങ്ങളെല്ലാം പാലിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top