നിപാ: മലപ്പുറത്ത് 20 പേർകൂടി നെഗറ്റീവ്

മലപ്പുറം> ജില്ലയിൽ 20 പേരുടെ നിപാ പരിശോധനാഫലംകൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഒരാളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 472 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 220 പേർ ഹൈ റിസ്‌കിലാണ്. ഇതുവരെ 860 പേർക്ക് കൗൺസലിങ് സെൽവഴി മാനസികാരോഗ്യ സേവനങ്ങൾ നൽകി.
0 comments