17 July Wednesday

നിപാ: കളമശ്ശേരി മെഡിക്കൽ കോളേജ്‌ ഐസൊലേഷൻ വാർഡിൽ ഇന്ന്‌ ട്രയൽ റൺ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

കൊച്ചി> നിപ രോഗബാധയുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്ന 30 പേരെ ഉള്‍ക്കൊള്ളാവുന്ന പുതിയ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്ന് ട്രെയല്‍ റണ്‍ നടത്തും.  ട്രെയല്‍ റണ്ണില്‍ രോഗിയായി എത്തുന്നത് ആരോഗ്യരംഗത്തെ വിദഗ്ദ്ധരാണ്‌.

നിപരോഗബാധിതനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്ന വിവിധ ഘട്ടങ്ങള്‍ ട്രെയല്‍ റണ്ണില്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് പിഴവുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കും.         നിപരോഗബാധയുമായി ബന്ധപ്പെട്ടുള്ള വിവിധ പരിശീലന പരിപാടികള്‍ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും.

ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ്സ് നടത്തും. രാവിലെ അസബ്ലിയിൽ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ സന്ദേശം നല്‍കും. വിദ്യാലയങ്ങളിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ പോസ്റ്റര്‍ രചനാമത്സരം സംഘടിപ്പിക്കും. വിവിധ വിദ്യാലയങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

    മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നല്‍കും. രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് പ്രത്യേക സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചു. രോഗികളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് നിലവിലെ വിവരങ്ങളും അവരുമായുള്ള ബന്ധപ്പെടലും കാര്യക്ഷമമായി നടത്താന്‍ പുതിയ സോഫ്റ്റ് വയറിലൂടെ സാധിക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top