19 October Saturday

പുലർച്ചെ 3.40; ഒറ്റ റിങ്‌, മറുതലയ‌്ക്കൽ ആരോഗ്യമന്ത്രി; ഡോ. ഗണേഷ് മോഹൻ ഫെയ‌്സ‌്ബുക്കിൽ കുറിച്ചത‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

 

എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആർഎംഒ ഡോ. ഗണേഷ് മോഹൻ ഫെയ‌്സ‌്ബുക്കിൽ കുറിച്ചത‌്

ഇന്നലെ രാത്രി (7/6/19 )അല്പം ആശങ്കപെട്ടു.
നിപാ ഭീഷണി തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോൾ ജില്ലാ ഹെൽത്ത്‌ ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ സർവ്വ സജ്ജീകരണങ്ങളുമുള്ള ആംബുലൻസുകളിൽ എത്തിച്ച മൂന്നു രോഗികൾ മൂർച്ഛിച്ച "നിപാ' രോഗമെന്ന സംശയത്തിൽ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..
ഒന്ന് പതറി,
ആശങ്ക പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ...
വിവരം ഡൽഹിയിൽ ഉള്ള ശൈലജ ടീച്ചറോട് പറഞ്ഞു..
‘ടെൻഷൻ വേണ്ട ഗണേഷ്.. എല്ലാം ശരിയാകും, നമ്മുടെ പുതിയ സംവിധാനത്തിൽ ടെസ്റ്റ്‌ ചെയ്യൂ!
ഞാൻ വാച്ചിൽ നോക്കി.
സമയം രാത്രി 9:30
പൂണെ സംഘം ലാബ് പൂട്ടി വിശ്രമിക്കാൻ പോയിരുന്നു
ഞാൻ അവരെ വിളിച്ചു
ഒരു മടിയും കൂടാതെ അവർ തിരികെ വന്നു.
" ഞങ്ങൾ ടെസ്റ്റ്‌ ചെയ്യാം, പക്ഷെ തീരുമ്പോൾ നേരം വെളുക്കും
 ഞങ്ങൾക്ക് ഭക്ഷണവും, തിരികെ പോകാൻ ഒരു വാഹനവും റെഡി ആക്കുക’’
ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോൾ എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂൺ മാസത്തിലെ പ്രളയം പഠിക്കാൻ സെപ്റ്റംബർ മാസത്തിൽ വരുന്ന സംഘങ്ങളായിരുന്നു മനസിൽ.
പക്ഷെ ഇത് ഡോ. റീമ സഹായിയുടെ നേതൃത്വത്തിൽ മൂന്ന‌് മിടു മിടുക്കികൾ
“ കൺസിഡർ ഇറ്റ് ഡൺ’ ഞാൻ പറഞ്ഞു..
ഡോ. മനോജ്‌ ഞൊടിയിടയിൽ അവർക്ക്‌ കേക്കും ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു.

രോഗികളുടെ സാമ്പിളുകൾ അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയൻ ഡോ. നിഖിലേഷ് ലാബിൽ എത്തിക്കുമ്പോൾ സമയം 12 കഴിഞ്ഞു.
നാലഞ്ചു ദിവസത്തെ ക്ഷീണം കാരണം ഞാൻ മെല്ലെ മയങ്ങി വീണു.
പുലർച്ചെ 3:30 ആയപ്പോൾ എന്റെ ഫോണിൽ വിളികേട്ട‌്  ഞെട്ടി ഉണർന്നു.
"ഡോ. റീമ ഹിയർ, ഓൾ യുവർ സാംപ്ൾസ് ആർ നെഗറ്റീവ്’
ഞാൻ ഉച്ചത്തിൽ ചിരിച്ചു,
ആശ്വാസച്ചിരി...
ടീച്ചറോട് പറയണം.
ഈ സമയം പറയണോ അതോ നേരം പുലരുംവരെ കാക്കണോ?
വിളിച്ചു നോക്കാം.
അങ്ങനെ 3:40ന‌് റിസൾട്ട്‌ പറയാൻ ടീച്ചറെ വിളിച്ചൂ.
ഒറ്റ റിങ് തീരും മുമ്പേ ടീച്ചർ ഫോൺ എടുത്തൂ.
‘ഗണേഷ്, റിസൽട്ട‌് നോർമൽ അല്ലേ?’
‘അതേ ടീച്ചർ’
‘ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണേ’
ഞാൻ ഫോൺ വെച്ചു.
ആയിരക്കണക്കിന് കാതങ്ങൾ അകലെ,  ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസൾട്ട്‌ അറിയാൻ ഉണർന്നിരിക്കുന്ന, ഫോൺ ഒറ്റ റിങിൽ എടുക്കുന്ന ആരോഗ്യ മന്ത്രി !!
അത്താഴം കഴിക്കാതെ അന്യ നാട്ടിൽ നട്ട പാതിരായ്ക്ക് നിപ്പാ വൈറസിനെ പരതുന്ന മൂന്നു ധൈര്യശാലി പെണ്ണുങ്ങൾ.
കോഴിക്കോട് നിന്നും വന്ന് ഒരാഴ‌്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്ത‌് രോഗികൾക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താൻ ഇവിടെ ക്യാമ്പ് ചെയുന്ന ഡോ. ചാന്ദ്‌നി ഇവരൊക്കെയാണ് മരണ താണ്ഡവങ്ങളിൽ നിന്ന് ഈ നാടിനെ രക്ഷിക്കാൻ കാവൽ നിൽക്കുന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top