05 December Thursday

നീലേശ്വരം വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

രതീഷ്

നീലേശ്വരം > നീലേശ്വരം അഞ്ഞൂറ്റംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് (38) ആണ് ഇന്ന് രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരേതനായ അമ്പൂഞ്ഞി - ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി. ശനിയാഴ്ച വൈകിട്ടോടെ മരിച്ച സന്ദീപും രതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.45 ന് നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടം നടന്നത്. പരിക്കേറ്റ100 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top