12 September Thursday

പാലക്കാട് മലയോരമേഖലകളിൽ രാത്രിയാത്രാനിരോധനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

പാലക്കാട് > കനത്ത കാലവർഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മലയോരമേഖലകളിൽ ഇന്നു മുതൽ രാത്രിയാത്രാനിരോധനം ഏർപ്പെടുത്തി.

ജില്ലയിലെ മലയോര മേഖലകളിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെയുള്ള  പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളത് ഒഴികെയുള്ള രാത്രി യാത്രകളും (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) നിരോധിച്ചു. ഇന്നു മുതൽ ഞായർ വരെയാണ് നിരോധനമെന്ന് ജില്ല കലക്ടർ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top