20 October Tuesday

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസ്, കണ്ണൂർ  സ്വദേശി ഷുഹൈബ് എന്നിവരാണ് വിമാനത്താവളത്തിൽനിന്ന് പിടിയിലായത്. ഗുൽ നവാസ് ഡൽഹി ഹവാല കേസിലെയും ഷുഹൈബ് ബംഗളൂരു സ്‌ഫോടനകേസിലെയും പ്രതിയാണെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 6.15 റിയാദിൽനിന്നുള്ള എയർഇന്ത്യഎക്‌സ്പ്രസിലാണ് ഇവർ എത്തിയത്. ഇവർക്കെതിരെ നേരത്തെ ഇന്റർപോൾ  ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരുവരും സൗദി അറേബ്യയിലായിരുന്നു. ഇവർ എത്തുന്ന വിവരം  അറിഞ്ഞ് എൻഐഎ സംഘം വിമാനത്താവളത്തിൽ എത്തുകയായിരുന്നു.

എൻഐഎയും റോയും മൂന്ന് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  തുടർ നടപടികൾക്കായി ഷുഹൈബിനെ ബംഗളൂരുവിലേക്കും ഗുൽനവാസിനെ ഡൽഹിയിലേക്കും കൊണ്ടുപോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top