08 December Sunday

മണ്ഡല മകരവിളക്ക്‌ തീർഥാടനം : കാനനപ്പാതകളും പമ്പയും ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


ചിറ്റാർ
മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കാനനപാതകൾ നവീകരിക്കുന്നു. ചാലക്കയം–-പ്ലാപ്പള്ളി(21.5 കി.മീ), കണമല–-ഇലവുങ്കൽ(10 കി.മീ.) റോഡുകളിൽ ടാറിങ്‌ പുരോഗമിക്കുകയാണ്‌. ഇവിടെ ബിസി സാങ്കേതിക വിദ്യയിൽ ഓവർലേ ടാറിങ്ങാണ്‌ നടക്കുന്നത്. ഇതുകൂടാതെ കമ്പകത്തും വളവിൽ തകർന്ന റോഡിന്റെ സംരക്ഷണഭിത്തി നിർമാണവും നടക്കുന്നുണ്ട്‌. ശബരിമല ഉത്സവത്തിനായി സംസ്ഥാന സർക്കാർ 13.5 കോടി രൂപയാണ് റോഡുകളുടെ നവീകരണത്തിന് അനുവദിച്ചത്.

കൂടാതെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പയിലെ കുളിക്കടവ് പുനർനിർമിക്കുകയാണ്. ഇവിടെ കോൺക്രീറ്റ് പടവുകൾ പണിത്‌ തറയോട്‌ പാകുന്ന പ്രവൃത്തികളും അവസാനഘട്ടത്തിലാണ്‌. പ്രളയം തകർത്ത കുളിക്കടവുകൾ പുനർനിർമിക്കുന്നതോടൊപ്പം ആറ്റുതീരത്ത് പ്രത്യേക മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കുളിക്കടവിൽ രാത്രിയിലും വെളിച്ചം പകരാൻ പമ്പാ മണപ്പുറത്ത് വൈദ്യുത വകുപ്പ് 30 ഇലക്ട്രിക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വെളിച്ച സംവിധാനം ഒരുക്കി.


പ്രധാന വാർത്തകൾ
 Top