09 December Friday

വാർത്ത എഴുതി സമ്മാനം നേടാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

വൈറ്റില
സെപ്തംബർ 28 ലോക വാർത്താദിനത്തോടനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ വൈറ്റില ട്രെയിനിങ് വിഭാഗം ഹൈസ്കൂൾ–-കോളേജ് വിദ്യാർഥികൾക്കായി വാർത്താരചനാ മത്സരം സംഘടിപ്പിക്കും.

സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയസംഭവങ്ങളെക്കുറിച്ചും വാർത്ത എഴുതാം. നൂറുമുതൽ 500 വരെ വാക്കുകളിൽ കൂടരുത്. മികച്ച വാർത്തയ്ക്ക് 3000 രൂപയുടെയും രണ്ടാംസ്ഥാനത്തിന്‌ 1500 രൂപയുടെയും മൂന്നാംസ്ഥാനത്തിന്‌ 500 രൂപയുടെയും പുസ്തകങ്ങൾ സമ്മാനിക്കും. വാർത്തകൾ തിങ്കൾ പകൽ 12 വരെ 98959 79523 എന്ന വാട്സാപ് നമ്പറിൽ സ്വീകരിക്കും. എഴുതി തയ്യാറാക്കുന്ന വാർത്തകൾ ജെസിഐ വൈറ്റില, കൊച്ചി–-682019 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 98959 79523.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top