30 May Saturday

പിവിഎസിൽ 300 കിടക്ക, 100 പേ വാർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


കൊച്ചി
കോവിഡ്‌–-19 കെയർ സെന്ററായി ജില്ലാ ഭരണകേന്ദ്രം ഏറ്റെടുത്ത കലൂരിലെ പിവിഎസ് ആശുപത്രിയിൽ 40 ഐസിയു ബെഡുകളും 300 ബെഡുകളും 100 പേ വാർഡുകളും സജ്ജീകരിക്കും. വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു. വെള്ളവും എത്തിക്കുമെന്ന്‌  കലക്ടർ എസ്‌ സുഹാസ്‌ അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് വെള്ളംകയറിയ ഒന്നാംനില ഫയർഫോഴ്‌സ്‌ ശുചീകരിക്കുന്നുണ്ട്‌. കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിനാണ് ഏറ്റെടുക്കൽ ചുമതല. എൽആർ തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് എം ഹനീഷ് എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കും. സാധനങ്ങൾ എത്തിക്കാനുള്ള ചുമതല ആർടിഒ (എൻഫോഴ്സ്‌മെന്റ്) ജി അനന്തകൃഷ്ണനാണ്‌. ശുചീകരണ ചുമതല കൊച്ചി കോർപറേഷൻ സെക്രട്ടറി ആർ അനു നിർവഹിക്കും.


പ്രധാന വാർത്തകൾ
 Top