31 October Saturday

ഇടുക്കി: ഒരടികൂടി ജലനിരപ്പ്‌ ഉയർന്നാൽ ബ്ലൂ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കട്ടപ്പന
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ ഒരടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട്‌ പ്രഖ്യാപിക്കും. ബുധനാഴ്‌ചത്തെ ജലനിരപ്പ്‌ 2386.24 അടിയാണ്‌. 2387.59 അടി ആയാലാണ്‌ ബ്ലൂ അലർട്ട്‌ പ്രഖ്യാപിക്കുക. ദിവസവും ഒരടി വീതം അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ബുധനാഴ്‌ച പദ്ധതി പ്രദേശത്ത്‌ 22.4 മില്ലീമീറ്റർ മഴ പെയ്‌തു. 2.564 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്‌ ഒഴുകിയെത്തിയത്‌.

ആകെ സംഭരണശേഷിയുടെ 80 .81 ശതമാനമാണ്‌ നിലവിലെ ജലനിരപ്പ്‌. കെഎസ്‌ഇബിയുടെ പുതിയ തീരുമാനമനുസരിച്ച്‌ ജലനിരപ്പ്‌ 2393.59 അടിയിലെത്തുമ്പോൾ ഓറഞ്ച്‌ അലർട്ടും 2394.59 അടിയിലെത്തുമ്പോൾ റെഡ്‌ അലർട്ടും പ്രഖ്യാപിക്കും.  2395.59 അടിയിൽ കൂടുതൽ വെള്ളം സംഭരിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top