22 October Tuesday

‘മാതൃഭൂമി’ ജനങ്ങളോട് മാപ്പ്‌ പറയണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കൽപ്പറ്റ
മെഡിക്കൽ കോളേജ്‌ വരുന്നതിനെതിരെ  നിരന്തരം നുണപ്രചാരണം നടത്തുന്ന മാതൃഭൂമി പത്രം വയനാട്ടുകാരോട്‌ മാപ്പ്‌ പറയണം.  വാർത്ത നൽകുന്നതിന്‌ മുമ്പ്‌ വസ്‌തുത പഠിക്കാനുള്ള സാമാന്യധർമം നിർവഹിക്കാൻ അവർ തയ്യാറാണം. 
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്‌റ്റ്‌ സൗന്യമായി നൽകിയ ഭൂമി യല്ലോ സോണിൽ ഉൾപ്പെട്ടതാണെന്ന്‌ കണ്ടെത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്‌.  ഈ റിപ്പോർട്ട്‌ എല്ലാവർക്കും ലഭിക്കും. ഇതൊന്നും കാണാതെ  മെഡിക്കൽ കോളേജ്‌ വരരുതെന്ന നിലപാടിലേക്ക്‌ താഴുകയാണ്‌ പത്രം.  റിപ്പോർട്ട്‌ വന്നയുടൻ ട്രസ്‌റ്റ്‌ അധികൃതരെ അറിയിക്കുകയും പ്രശ്‌നമില്ലാത്ത  ഭൂമി നൽകാനാവുമോ എന്നും ചോദിച്ചുവെങ്കിലും തയ്യാറായില്ല.  സൗജന്യമായി ലഭിച്ചുഎന്നതുകൊണ്ടുമാത്രം അപകട സ്ഥലത്ത്‌ മെഡിക്കൽ കോളേജ്‌ നിർമിക്കാനാവില്ല. സാധാരണഗതിയിൽ ഭൂമി വിലകൊടുത്ത്‌ സർക്കാരുകൾ വാങ്ങാറില്ല. ഇവിടെ അതിനും തയ്യാറായത്‌ വയനാടിനോടുള്ള എൽഡിഎഫ്‌ സർക്കാരിന്റെ താൽപ്പര്യമാണ്‌.  
മടക്കിമലയിയിൽ  റോഡ്‌ നിർമാണത്തിന്‌ മാത്രം  ചെലവ്‌ വരിക 12.90 കോടി രൂപയാണ്‌. ചേലോട്‌ റോഡ്‌ നിർമിക്കാൻ ചെലവില്ല. ഈ തുക ലാഭമാണ്‌. ജനങ്ങൾക്ക്‌ എത്തിച്ചേരാനും സൗകര്യം. രണ്ട്‌ മെഡിക്കൽ കോളേജ്‌ അടുത്തുവരുമെന്നാണ്‌ മറ്റൊരു ആരോപണം. സ്വകാര്യ മെഡിക്കൽ കോളേജിൽ രോഗികൾ കുറയുന്നതിൽ എന്തിനാണ്‌ ഇത്രയും ആവലാതി.  പരിസ്ഥിതി സ്‌നേഹം പറയുന്നവരാണ്‌ മടക്കിമലയിൽ നിന്നും 60  ലോഡ്‌ മരം മുറിച്ച്‌ കടത്തിയത്‌. ഭാവിയിൽ സോയിൽ പൈപ്പിങ്‌ അടക്കമുള്ള ദുരന്തത്തിന്‌ അത്‌ കാരണമാവും. 
വയനാടിനോടുള്ള സ്‌നേഹമാണ്‌ ട്രസ്‌റ്റിനും മാതൃഭൂമിക്കുമെങ്കിൽ മെഡിക്കൽ കോളേജിന്‌ റോഡരികിലുള്ള സൗകര്യപ്രദമായ ഭൂമി നൽകാമായിരുന്നു. അത്‌ ചെയ്‌തില്ല. ജിനചന്ദ്രന്റെ പേരിൽ സ്‌റ്റേഡിയം എന്ന പദ്ധതി വർഷങ്ങളായി അനങ്ങാതെ കിടക്കുകയായിരുന്നു. ഈ സർക്കാരാണ്‌ അതിനുവേണ്ടി ശ്രമിച്ചത്‌. നിർമാണം അതിവേഗം മുന്നോട്ടുപോകുന്നു. ഉടൻ ഉദ്‌ഘാടനം ഉണ്ടാവും. മാതൃഭൂമി നടത്തുന്ന ഇത്തരം കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളയണം.
പ്രധാന വാർത്തകൾ
 Top