18 September Saturday

സലിം പിച്ചന്‌ 
നാട്ടുശാസ്‌ത്രജ്ഞൻ അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

സലിം പിച്ചൻ

കൽപ്പറ്റ
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നാട്ടുശാസ്‌ത്രജ്ഞ പുരസ്‌കാരം ‌ സസ്യശാസ്‌ത്രജ്ഞൻ  സലിം പിച്ചന്‌. ജൈവ വൈവിധ്യ സംരക്ഷണ രംഗത്ത്‌ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക്‌ നൽകുന്ന പുരസ്‌കാരമാണിത്‌. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ  മികച്ച സസ്യശാസ്ത്ര നിരീക്ഷണങ്ങൾക്കാണ്‌ പുരസ്‌കാരം. 
  എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സ്റ്റാഫാണ്‌ കൽപ്പറ്റ പുഴമുടി സ്വദേശിയായ സലിം പിച്ചൻ.  നിരവധി പുതിയയിനം സസ്യങ്ങളെ കണ്ടെത്തിയ സസ്യശാസ്‌ത്രകാരനാണ്‌. എട്ടിൽ പരം പുതിയ കണ്ടെത്തലുകളും നടത്തി. അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു കൂട്ടം ശാസ്‌ത്രജ്ഞൻമാർ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ വന്യ ഓർക്കിഡ് വർഗത്തിൽപ്പെട്ട സസ്യത്തിന് ‘സ്വിഡൻ ഫെഡിനില്ലാ സലിമീ’ എന്ന്‌  നാമകരണം ചെയ്‌തിരുന്നു.  കഴിഞ്ഞവർഷത്തെ ദേശീയ ഫോട്ടോഗ്രാഫി അവാർഡ്‌, കേരള സർക്കാരിന്റെ യുവജനക്ഷേമ ബോർഡിന്റെ  സ്വാമി വിവേകാനന്ദാ യുവപ്രതിഭ പുരസ്‌കാരം, വനം വകുപ്പിന്റെ  വനമിത്രാ പുരസ്‌കാരം,  നെഹ്റു യുവകേന്ദ്രയുടെ യൂത്ത് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സലിമിനെ തേടിയെത്തി. ഏതൊരു സസ്യത്തെയും തിരിച്ചറിയാനും വിശകലനം ചെയ്യാനും കഴിയുന്ന ശാസ്ത്രകാരനാണിദ്ദേഹം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top