18 September Saturday

കോവിഡ്‌ @ 564

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
കൽപ്പറ്റ
 ജില്ലയിൽ 564 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.   239 പേർ രോഗമുക്തി നേടി.  ടെസ്റ്റ് പോസിറ്റിവിറ്റി 15.13 ആണ്.  563 പേർക്ക് സമ്പർക്കത്തിലൂടെയാണ്  രോഗബാധ. എട്ട്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76,713 ആയി. 70,523 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ  5308 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4022 പേർ വീടുകളിലാണ്‌. 
രോഗം 
സ്ഥിരീകരിച്ചവർ
  മേപ്പാടി 89,  മൂപ്പൈനാട് 49,  സുൽത്താൻ ബത്തേരി 45, പൊഴുതന 36, തവിഞ്ഞാൽ 29,  മീനങ്ങാടി 28,  വെള്ളമുണ്ട 27, പനമരം 26, പുൽപ്പള്ളി 23,  മുട്ടിൽ 22, കണിയാമ്പറ്റ,  നെന്മേനി 20 വീതം, പടിഞ്ഞാറത്തറ 18,  കോട്ടത്തറ 16,  മാനന്തവാടി 15, പൂതാടി 13, അമ്പലവയൽ 12, എടവക,  മുള്ളൻകൊല്ലി, തിരുനെല്ലി,  വൈത്തിരി 11  വീതം, കൽപ്പറ്റ 9, തൊണ്ടർനാട് 8, വെങ്ങപ്പള്ളി 7, നൂൽപ്പുഴ 6, തരിയോട് ഒരാൾക്കുമാണ്  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്ന്‌ വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
 
 
ഒരു മാസം; ചികിത്സയിലുള്ളവർ ഇരട്ടിയിലേറെ 
കൽപ്പറ്റ
ജില്ലയിൽ കോവിഡ്‌ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു മാസത്തിനിടെ ഇരട്ടിയിലേറെ വർധിച്ചു. 
ഈ മാസം തുടക്കത്തിൽ 2500ൽ താഴെ മാത്രം പേരാണ്‌ ചികിത്സയിലുള്ളത്‌.  ജൂലൈ 30 ന്റെ കണക്ക്‌ പ്രകാരം 5308 പേരായി.  ദിനംപ്രതി കോവിഡ്‌ ബാധിതരാവുന്നവർ കഴിഞ്ഞമാസംവരെ ശരാശരി 300ൽ താഴെയായിരുന്നെങ്കിൽ നിലവിൽ  600 ന്‌ ‌ മുകളിലാണ്‌.  വാക്‌സിനേഷൻ ഊർജിതമായി പുരോഗമിക്കുന്നത്‌ മാത്രമാണ്‌  ജില്ലക്ക്‌ കോവിഡ്‌ പ്രതിരോധത്തിൽ ‌പ്രതീക്ഷ പകരുന്നത്‌. 
     രോഗബാധിതരിൽ 1286 പേരാണ്‌ ആശുപത്രികൾ ഉൾപ്പടെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്‌. 4022 പേരാണ്‌ വീടുകളിൽ ചികിത്സയിലുള്ളത്‌.  ഒരുഘട്ടത്തിൽ 14,000 ത്തിന്‌ മുകളിലുണ്ടായിരുന്ന കേസുകൾ ജൂൺ  അവസാനത്തോടെ  2500ൽ  താഴെ  എത്തി.   ജൂലൈയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കൂടി.  ജില്ലയിൽ ഇതുവരെ 76,713 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. നിലവിൽ മാനന്തവാടിയിലാണ്‌ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്‌–- 212 പേർ. കുറവ്‌ കോട്ടത്തറയിലും–- 44 പേർ. 
  
രോഗബാധിതരുടെ എണ്ണം പഞ്ചായത്ത് 
അടിസ്ഥാനത്തിൽ
  തവിഞ്ഞാൽ–-111, തൊണ്ടർനാട്‌–-46, തിരുനെല്ലി–67, മാനന്തവാടി നഗരസഭ–-212, എടവക–-142, വെള്ളമുണ്ട–-135, പടിഞ്ഞാറത്തറ–-103, കോട്ടത്തറ–-44,  തരിയോട്‌–-128, പനമരം–-125, പുൽപ്പള്ളി–91, മുള്ളൻകൊല്ലി–-89, പൂതാടി–-88, കണിയാമ്പറ്റ–-71, മീനങ്ങാടി–126, മുട്ടിൽ–-145, കൽപ്പറ്റ–-79, വെങ്ങപ്പള്ളിയിൽ–-56, പൊഴുതന–83, വൈത്തിരി–-80, മേപ്പാടി–-186, മൂപ്പൈനാട്‌–-137, അമ്പലവയൽ–-193, നെന്മേനി–-148,  നൂൽപ്പുഴ–97, ബത്തേരി –-203.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top