19 September Sunday

ഡിജി ചലഞ്ചിന്‌ ഐഎംഎ സഹായം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
ബത്തേരി 
ബത്തേരി നഗരസഭാ പരിധിയിലുള്ള മുഴുവൻ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ആരംഭിച്ച ഡിജി ചലഞ്ചിന്‌ പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സുൽത്താൻ ബത്തേരി യൂണിറ്റ്‌.  പഠനത്തിൽ മികവുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു  വിദ്യാർഥിക്കുള്ള  ടാബ് ഐഎംഎ സുൽത്താൻ ബത്തേരി ബ്രാഞ്ച്  പ്രസിഡന്റ്  ഡോ. അബ്ദുൽ ഗഫൂർ കക്കോടൻ, നഗരസഭാ ചെയർമാൻ ടി കെ രമേശിന് കൈമാറി.  ചടങ്ങിൽ ഐഎംഎ സുൽത്താൻ ബത്തേരി ബ്രാഞ്ച് സെക്രട്ടറി ഡോ. സണ്ണി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടോം ജോസ്, എംഇസി കൺവീനർ പി എ അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top