18 September Wednesday

യുവതിക്കെതിരെ അജ്ഞാതന്റെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 

ഗൂഡല്ലൂർ
യുവതിയെ അജ്ഞാതൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഗൂഡല്ലൂർ രാജഗോപാലപുരം സ്വദേശി പരേതനായ പനീർശെൽവത്തിന്റെ ഭാര്യ മേരി ഫ്ളോറിഡ (40)ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
ബോസ്പറ അങ്കൺവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. ചൊവ്വാഴ്‌ച  ബോസ്പറ അങ്കൺവാടിയിൽവെച്ചാണ് അജ്ഞാതൻ ഇവരെ കത്തികൊണ്ട്  വെട്ടിയത്‌.
  സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പൊലിസ്‌ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top