16 September Monday

ട്രഞ്ചുകൾ നവീകരിക്കണമെന്ന ആവശ്യം ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 

മാനന്തവാടി
 ആനകൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത്‌ തടയാൻ  ആന പ്രതിരോധത്തിനായുള്ള  ട്രഞ്ചുകൾ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ട്രഞ്ചുകൾ തകർന്ന് ആനകൾ ജനവാസ കേന്ദ്രങ്ങളിലെക്കെത്തി വ്യാപക കൃഷി നാശം വരുത്തി വെക്കുന്ന സാഹചര്യത്തിലാണ് ട്രഞ്ചുകൾ നവീകരിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തുന്നത്‌. തിരുനെല്ലി പഞ്ചായത്തിലെ അരീക്കര, പനവല്ലി,  കാപ്പും കൊല്ലി, വെള്ളാഞ്ചേരി, ഓലഞ്ചേരി,     മുള്ളൻക്കൊല്ലി, നിട്ടമ്മാനി, മുത്ത് മാരി, അമ്പല മുല വരെ എട്ട്‌ കീലോമീറ്റർ ദൂരത്തിലാണ് കിടങ്ങ് നിർമിച്ചത്. ആവശ്യത്തിന് ആഴമോ, വിതീയോ ഇല്ലാതെ നിർമ്മാണം പൂർത്തീകരിച്ചതിനാൽ തന്നെ കിടങ്ങുകൾ പലയിടങ്ങളിലും ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. ഈ വഴികളിലൂടെയാണ് കാട്ടാനകൾ അനായാസേന ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലും എത്തുന്നത്. ആനകളെ പ്രതിരോധിക്കാനായി കിടങ്ങുകൾക്ക് വീതീ കൂട്ടുകയോ, അല്ലെങ്കിൽ ട്രഞ്ചുകൾക്ക് മുകളിലായി ഫെൻസിങ് സ്ഥാപിക്കുകയോ വേണം . ഓരോ 200 മീറ്ററിലും ബാറ്ററികൾ സ്ഥാപിക്കുകയും ഫെൻസിംഗ് ചാർജജ് ചെയ്യുകയും വേണം. കൃഷി നാശം സംഭവിക്കുമ്പോൾ നൽകുന്ന നഷ്ട്ടപരിഹാരത്തിന്റ് പകുതി തുക ചെലവഴിച്ചാൽ ട്രഞ്ചുകൾ നവീകരിക്കാമെന്നും  കർഷകർ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top