ചവിട്ടുനാടകത്തിൽ എംജിഎമ്മിന്റെ നാലാം വരവായിരുന്നു.
തലയോളം ഉയരുന്ന കാലുകൾ തട്ടിൽ ചവിട്ടി തകർത്ത് തീപടർത്തി. ‘സെന്റ് വാലന്റൈൻ’ ചവിട്ടുനാടകമാണ് അവതരിപ്പിച്ചത്. പ്രണയിക്കുന്നവരുടെ വിവാഹം നടത്തിക്കൊടുത്തതിന് രക്തസാക്ഷിയാകേണ്ടിവന്ന റോമിലെ ബിഷപ്പ് വലന്റൈനിന്റെ കഥ മികവോടെ അവതരിപ്പിച്ചു.
ആകർഷകമായ വേഷവിധാനങ്ങളും അഭിനയത്തിലെ ചടലതയുംകൊണ്ട് സദസ്സിനെ പിടിച്ചിരുത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ എംജിഎമ്മിന്റെ സംഘം മാത്രമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പുൽപ്പള്ളി വിജയ എച്ച്എസ്എസുമെത്തി. ചിലവേറിയ ഇനമായതിനാൽ പൊതുവിൽ സ്‌കൂളുകൾ ഈ ഇനത്തിൽ മത്സരിക്കാറില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..