16 January Saturday

അമ്പലവയലിന്റെ മനം കവർന്ന്‌ സുരേഷ്‌ താളൂർ

സ്വന്തം ലേഖികUpdated: Monday Nov 30, 2020

 

 
കൽപ്പറ്റ
അമ്പലവയലിന്റെ  മനം കവർന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി സുരേഷ്‌ താളൂരിന്റെ പര്യടനം.  ജില്ല പഞ്ചായത്ത്‌ അമ്പലവയൽ   ഡിവിഷന്‌ കീഴിലെ മൂന്ന്‌ പഞ്ചായത്തുകളിലായി  18 വാർഡുകളുണ്ട്‌. ഈ വാർഡുകളിലൂടെ  ഒരു വട്ടം പര്യടനം പൂർത്തിയാക്കി.  ചൊവ്വാഴ്‌ച മുതൽ വാഹനപര്യടനം തുടങ്ങും. ജില്ലാ നേതാവായതിനാൽ    മറ്റ്‌ ഡിവിഷനുകളിലെ പ്രചാരണത്തിനും നേതൃത്വം നൽകുന്നുണ്ട്‌. കുടിയേറ്റ കാർഷിക മേഖലയാണ്‌ അമ്പലവയൽ ഡിവിഷൻ.   കർഷകതൊഴിലാളി നേതാവായും ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായും തിളങ്ങിയ സുരേഷ്‌ നാടിന്‌ സുപരിചിതനാണ്‌.   നിലവിലിത്‌ സിപിഐ എമ്മിന്റെ സിറ്റിങ്‌ സീറ്റുമാണ്‌. അതിനാൽ  ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനമാണ്‌ സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന്‌ നടത്തുന്നത്‌. 
ഞായറാഴ്‌ച  നെന്മേനി പഞ്ചായത്തിലെ 4, അമ്പലവയലിലെ 7 വാർഡുകളിലാണ്‌ പര്യടനം നടത്തിയത്‌.  മാക്കുറ്റി, അമ്മായിപ്പാലം, റഹ്‌മത്ത്‌ നഗർ, മലങ്കര, മാളിക,ആനപ്പാറ,റെസ്‌റ്റ്‌ ഹൗസ്‌, നീർച്ചാൽ, എന്നിവിടങ്ങളിലായിരുന്നു പര്യടനം.  മികച്ച പ്രതികരമാണ്‌ വോട്ടർമാരിൽ നിന്നും ലഭിക്കുന്നത്‌. ‌ സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും  നൂൽപ്പുഴ, നെന്മേനി പഞ്ചായത്തുകളിലെ ഭരണമികവും    എൽഡിഎഫിന്റെ ജനപിന്തുണ വർധിപ്പിച്ചെന്ന്‌ സുരേഷ്‌ താളൂർ പറഞ്ഞു. ഇതെല്ലാം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ എൽഡിഎഫ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top