വെങ്ങപ്പള്ളി
രോഗികൾക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത ഇടുങ്ങിയ കെട്ടിടം, ചികിത്സിക്കാൻ ഡോക്ടർമാരില്ല, മതിയായ സ്റ്റാഫില്ല, മരുന്നില്ല, ലാബില്ല, ഫാർമസിയില്ല. വെങ്ങപ്പള്ളി പിഎച്ച്സിയുടെ നേരത്തെയുള്ള സ്ഥിതി ഇങ്ങനെയായിരുന്നു. പ്രാഥമിക സൗകര്യങ്ങൾപോലുമില്ലാത്ത പിഎച്ചസിയിൽ രോഗികൾക്കും ദുരിതമായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ഉടൻ ആർദ്രം പദ്ധതിയിൽപ്പെടുത്തി ആശുപത്രിയിൽ മികച്ച സൗകര്യങ്ങളൊരുക്കി. ജില്ലയിൽ ആദ്യത്തെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു വെള്ളപ്പള്ളി പിഎച്ചസി. സർക്കാരും പഞ്ചായത്തും കൈകോർത്തപ്പോൾ ആധുനിക സൗകര്യങ്ങളോടെയുള്ള കുടുംബാരോഗ്യ കേന്ദ്രമായി വെള്ളപ്പള്ളി പിഎച്ച്സി മാറി. സർക്കാർ നൽകിയ ഫണ്ടിന് പുറമേ 65 ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ ആതുരാലയത്തിന് നൽകിയത്. ഡിപ്പാർട്ടുമെന്റ് നൽകിയ 20 ലക്ഷം ഉൾപ്പെടെ ഒരുകോടിയുടെ നിർമാണ പ്രവൃത്തികളാണ് ആശുപത്രിയിൽ നടപ്പാക്കിയത്.
മികച്ച സൗകര്യത്തോടെയാണ് കുടുംബാരോഗ്യ കേന്ദ്രമിപ്പോൾ പ്രവർത്തിക്കുന്നത്. നേരത്തെ ഒരു ഡോക്ടറും 17 സ്റ്റാഫുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇന്നിപ്പോൾ നാല് ഡോക്ടറും 28 സ്റ്റാഫുമായി. കുടുംബാരോഗ്യ കേന്ദ്രമായതോടെ സ്റ്റാഫ് ഇരട്ടിയായി. മികച്ച സൗകര്യത്തോടെയുള്ള ഫാർമസി, ലാബ്, രാവിലെ 8 മുതൽ 6വരെ ഒപി സൗകര്യം. പാലിയേറ്റീവിനായി പ്രത്യേക ബ്ലോക്കും തുടങ്ങിയിട്ടുണ്ട്. മികച്ച ചികിത്സയില്ലാത്തതിനാൽ രോഗികൾ കൈയൊഴിഞ്ഞ ഈ ആതുരാലയമിപ്പോൾ വെങ്ങപ്പള്ളിയിലെ മുഴുവനാളുകളും ആശ്രയിക്കുന്ന കേന്ദ്രമായി മാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..