Deshabhimani

മുന്നറിയിപ്പുമായി ഉരുൾപൊട്ടും മുന്നേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 10:06 PM | 0 min read

മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ മേളയിൽ വിരിഞ്ഞത്‌ എണ്ണമറ്റ ആശയങ്ങൾ. ശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര വിഭാഗത്തിലെ വിവിധ മത്സരങ്ങളിൽ ദുരന്തത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ നിറഞ്ഞു. പൊതുജനങ്ങൾക്ക്‌ ആധുനിക സംവിധാനങ്ങളിലൂടെ മുന്നറിയിപ്പ്‌ നൽകാനുള്ള സാങ്കേതിക വിദ്യയ്ക്ക്‌  അംഗീകാരം. 
 ഹയർസെക്കൻഡറി സാമൂഹ്യശാസ്‌ത്ര വിഭാഗത്തിലെ  വർക്കിങ് മോഡലിൽ ആറിൽ മൂന്ന്‌ മാതൃകകളും ഉരുൾ മുന്നറിയിപ്പിനുള്ള സങ്കേതികവിദ്യയാണ്‌. 
പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി ടീമാണ്‌ ജേതാക്കൾ. ഹൈസ്‌കൂൾ സയൻസ്‌ വർക്കിങ് മോഡലിൽ സമാന മാതൃക അവതരിപ്പിച്ച മുണ്ടേരിയിലെ കൽപ്പറ്റ  ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിയും ഒന്നാമതെത്തി. 
ഉരുൾപൊട്ടൽ  പ്രദേശങ്ങളിലെ വീടുകളിലേക്കും രക്ഷാപ്രവർത്തകർക്കും  വയർലെസ്‌ ഉപകരണങ്ങൾ നൽകി ആശയവിനിമയം സാധ്യമാക്കുന്ന കണ്ടെത്തലിനാണ്‌ വിജയ ഹയർ സെക്കൻഡറിയിലെ അഭിരാം ലെവനും അബിൻ ഷാജിക്കും ഒന്നാംസ്ഥാനം. മലയ്ക്കുമുകളിൽ കുഴിച്ചിടുന്ന സെൻസറുകൾ മണ്ണിലെ വെള്ളത്തിന്റെ അളവ്‌ കണക്കാക്കി ഉരുൾ മുന്നറിയിപ്പ്‌ നൽകും. സന്ദേശം ദുരന്തനിവാരണ അധികൃതർ, രക്ഷാ പ്രവർത്തകർ, വീട്ടുകാർ എന്നിവരിലേക്ക്‌ കൈമാറും. ഉരുളൊഴുക്കിൽപ്പെട്ട വീടുകളുടെ ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കാനും വയർലെസ്‌ ഡിവൈസുകൾക്ക്‌ കഴിയും.  
അതിമഴയും വെള്ളപ്പൊക്കവും സെൻസറുകളിലൂടെ കണ്ടെത്തി മുന്നറിയിപ്പ്‌ നൽകുന്ന മാതൃകയിലൂടെയാണ്‌ മുണ്ടേരി സ്‌കൂളിലെ സി വി ശരണ്യയും മോഹിത്‌ പി ഷാജിയും ഒന്നാം സ്ഥാനം നേടിയത്‌.  വെള്ളപ്പൊക്കം രൂപപ്പെടുമ്പോൾ വീടുകളിൽ സൈറൺ മുഴങ്ങുന്ന സംവിധാനവും ഇവരുടെ കണ്ടെത്തലിലുണ്ട്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home