30 November Monday
93 പേർക്ക് പോസിറ്റീവ്,‌ 99 മുക്തി

സൂക്ഷിക്കൂ...എല്ലാം സമ്പർക്കമാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കൽപ്പറ്റ
ജില്ലയിൽ വെള്ളിയാഴ്‌ച  93 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 99 പേർ രോഗമുക്തി നേടി. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6840 ആയി. 5945 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവിൽ 857 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 331 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
 
രോഗം 
സ്ഥിരീകരിച്ചവർ
അമ്പലവയൽ സ്വദേശികളായ 23 പേർ, മാനന്തവാടി 16 പേർ, തവിഞ്ഞാൽ 12 പേർ, കൽപ്പറ്റ 10 പേർ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 7 പേർ വീതം, വൈത്തിരി 4 പേർ, ബത്തേരി 3 പേർ, മുട്ടിൽ, കോട്ടത്തറ 2 പേർ വീതം, എടവക,  മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പനമരം, പൊഴുതന, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്
 
രോഗമുക്തരായവർ
തവിഞ്ഞാൽ സ്വദേശികളായ 6 പേർ, തരിയോട്, വെള്ളമുണ്ട, വൈത്തിരി 3 പേർ വീതം, ബത്തേരി, പൂതാടി, അമ്പലവയൽ, മേപ്പാടി, മാനന്തവാടി, മൂപ്പൈനാട്, നെന്മേനി 2 പേർ വീതം, മീനങ്ങാടി, മുള്ളൻകൊല്ലി, മുട്ടിൽ, പൊഴുതന, കൽപ്പറ്റ, പനമരം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, നൂൽപ്പുഴ ഓരോരുത്തർ, കണിയാമ്പറ്റ സിഎഫ്എൽടിസി യിൽ ചികിത്സയിലായിരുന്ന 10 പേർ, വൈത്തിരി ഓറിയന്റൽ സിഎഫ്എൽടിസിയിലായിരുന്ന 11 പേർ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ സ്വദേശികളായ ഓരോരുത്തർ, ഒരു കർണാടക സ്വദേശി, രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ, വീടുകളിൽ ചികിത്സയിലായിരുന്ന 33 പേർ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
600 പേർ പുതുതായി നിരീക്ഷണത്തിൽ
വ്യാഴാഴ്‌ച  പുതുതായി നിരീക്ഷണത്തിലായത് 600 പേരാണ്. 185 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7465  പേർ. വ്യാഴാഴ്‌ച വന്ന 62 പേർ ഉൾപ്പെടെ 595 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽനിന്ന് വ്യാഴാഴ്‌ച  874 പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക്‌ അയച്ചത്. ഇതുവരെ പരിശോധനയ്‌ക്ക്‌ അയച്ച 131167 സാമ്പിളുകളിൽ 127822 പേരുടെ ഫലം ലഭിച്ചു. ഇതിൽ 120982 നെഗറ്റീവും 6840 പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top