30 November Monday
ഓര്‍മയ്‌ക്കായ്‌ പച്ചത്തുരുത്തുകള്‍

തദ്ദേശ സ്ഥാപനങ്ങളില്‍ വൃക്ഷത്തൈകള്‍ നടും

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കൽപ്പറ്റ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണ സമിതികളുടെ ഓർമയ്‌ക്കായി നവംബർ ഒന്നിന് വൃക്ഷത്തൈകൾ നടും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാകും.
നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബർ 11 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങൾ നട്ട് ഓർമ പച്ചത്തുരുത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. തുടർപ്രവർത്തനങ്ങളും പരിപാലനവും തൊഴിലുറപ്പ്  പദ്ധതിയുടെ സഹകരണത്തോടെ നടപ്പാക്കും. 
ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള പച്ചത്തുരുത്ത് പദ്ധതി ഒന്നാം ഘട്ടം ജില്ലയിൽ പൂർത്തിയാക്കി. 26 തദ്ദേശ സ്ഥാപനങ്ങളിലായി 33 പച്ചത്തുരുത്തുകൾ സൃഷ്ടിച്ച് സമ്പൂർണ പച്ചത്തുരുത്ത് ജില്ലയായി മാറിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top