24 November Tuesday
- സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി

മുഴുവന്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കൽപ്പറ്റ
ജില്ലയിൽ എസ്എസ്എൽസി പാസായ മുഴുവൻ ആദിവാസി വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം നൽകി സർക്കാർ ഉത്തരവ്. ആദ്യരണ്ട് അലോട്ട്മെന്റിലും സപ്ലിമെന്ററി അലോട്ട്മെന്റിലും പ്രവേശനം ലഭിക്കാത്ത 424 വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇനി ആർക്കെങ്കിലും അപേക്ഷ നൽകണമെങ്കിൽ അതിനുള്ള സൗകര്യവും വിദ്യാഭ്യാസ വകുപ്പ്‌  ഒരുക്കും. 
വിദ്യാർഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ച മൂന്ന് ഓപ്ഷനുകളിൽ ഒന്നിൽ അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നൽകണമെന്നാണ് ഉത്തരവ്. വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ട സ്കൂളുകളുടെ പട്ടികയും നൽകിയിട്ടുണ്ട്. നവംബർ മൂന്നിന് വൈകിട്ട് നാലിന് മുമ്പായി പ്രവേശന നടപടികൾ പൂർത്തീകരിക്കണം. അതത് സ്കൂൾ പ്രിൻസിപ്പൽമാർ വിദ്യാർഥികളുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം. എംഎൽഎമാരായ സി കെ ശശീന്ദ്രനും ഒ ആർ കേളുവും സർക്കാരിൽ ഇടപെട്ടാണ് പ്രത്യേക ഉത്തരവ് ഇറക്കിച്ചത്. ഇതോടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പായി.
ഈ വർഷം 2059 ആദിവാസി വിദ്യാർഥികളാണ് പ്ലസ് വൺ  പ്രവേശനത്തിന് അപേക്ഷിച്ചത്. 424 പേർക്ക് ഒഴികെയുള്ള മുഴുവൻ പേർക്കും മൂന്ന് അലോട്ട്മെന്റുകളിലായി പ്രവേശനം ലഭിച്ചിരുന്നു. സർക്കാരിന്റെ പുതിയ ഉത്തരവിലുടെ അവശേഷിച്ച വിദ്യാർഥികളുടെ പ്രവേശനവും ഉറപ്പായി. മുൻവർഷങ്ങളിലും സ്പോട്ട് അഡ്മിഷനിലൂടെ ആദിവാസി വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനം സർക്കാർ ഉറപ്പാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top