29 November Tuesday

സുദൃഢം ക്യാമ്പയിൻ: 70 അയൽക്കൂട്ടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കൽപ്പറ്റ
കുടുംബശ്രീയിൽ ഇനിയും അംഗത്വം എടുക്കാത്തവർക്ക് അംഗമാകാനുള്ള അവസരം ഒരുക്കുന്ന സുദൃഢം ക്യാമ്പയിൻ  ജില്ലയിൽ പുരോഗമിക്കുന്നു.  മുഴുവൻ സിഡിഎസിലും   പൊതുസഭകൾ പൂർത്തിയാക്കി പുതിയ 70 അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. കുടുംബശ്രീയുടെ 25–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കുടുംബശ്രീ മിഷൻ  ക്യാമ്പയിൻ നടത്തുന്നത്. പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, പുതിയ അയൽക്കൂട്ടാംഗങ്ങളെ ഉൾപ്പെടുത്തുക, നിഷ്‌ക്രിയമായ അയൽക്കൂട്ടങ്ങളെ പ്രവർത്തനസജ്ജമാക്കുക, അയൽക്കൂട്ട അംഗങ്ങളിൽ കണക്കെഴുത്ത് പരിശീലനം നടത്തുക എന്നിവയാണ്‌  ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒക്ടോബർ അഞ്ച്‌ വരെയാണ് ക്യാമ്പയിൻ. പുതുതായി ചേരുന്ന ആളുകളുടെ വിവരങ്ങൾ  ദേശീയ ഉപജീവന മിഷന്റെ പോർട്ടലിൽ ചേർക്കും. 
    കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ പി കെ  ബാലസുബ്രഹ്മണ്യൻ, അസി. ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ വാസു പ്രദീപ്, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവരുടെ  നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനം. സിഡിഎസ്‌കളിൽ പുതിയ അയൽക്കൂട്ടങ്ങൾ,  വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് എൻട്രോൾമെന്റ് മേളകൾ എന്നിവയും  സംഘടിപ്പിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top