22 October Tuesday

ഗതാഗത നിരോധനം പിൻവലിക്കണം: ബത്തേരി നഗരസഭ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
ബത്തേരി
കേരള–- കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 766 ലെ ഗതാഗത നിരോധനം പിൻവലിക്കാനും, പകൽ സമയംകൂടി നിരോധനം ഏർപ്പെടുത്തുന്നതിനുമുള്ള നീക്കത്തിനെതിരെയും ബത്തേരി നഗരസഭ പ്രമേയം പാസാക്കി. പ്രശ്‌നത്തിൽ   കേന്ദ്ര–- സംസ്ഥാന  സർക്കാരും  ജനപ്രതിനിധികളും അടിയന്തര ഇടപെടലുകൾ   നടത്തണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു.  നിലവിൽ തുടരുന്ന രാത്രിയാത്രാ നിരോധനത്തിന്‌ പുറമെ പകലും നിരോധനം   നിരോധനം ഏർപ്പെടുത്തിയാൽ  വയനാട്ടിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗം ഇല്ലാതാവും.   ബത്തേരിയുടെ പ്രത്യേകിച്ചും   വയനാടിന്റെ പൊതുവിലും  വ്യാപാരമേഖലയും, ടൂറിസം മേഖലയേയും തകരും. വിദഗ്ദ്ധ ചികിത്സകൾ തേടുന്നതിന്‌ ജില്ലയിലുള്ളവർ  പലപ്പോഴും മൈസൂരും, ബാംഗ്ലൂരും പോലുള്ള കേന്ദ്രങ്ങളിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും പ്രമേയത്തിൽ പറഞ്ഞു.  നഗരസഭാ ചെയർമാൻ  ടി എൽ സാബു അധ്യക്ഷനായി. വൈസ്‌ ചെയർപേഴ്‌സൺ ജിഷാ ഷാജി പ്രമേയം അവതരിപ്പിച്ചു. സ്റ്റാൻഡിങ്‌ കമ്മിറ്റി സ്ഥിരം സമിതി ചെയർമാൻമാരായ സി കെ സഹദേവൻ, പി കെ സുമതി, എം സി പൗലോസ്, കൗൺസിലർമാരായ എൻ എം വിജയൻ, പി പി അയ്യൂബ്, എം കെ  സാബു, കണ്ണിയൻ അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top