24 September Friday
- കെഎസ്ടിഎ ധർണ നടത്തി

കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കെഎസ്‌ടിഎ അധ്യാപക ധർണ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റയിൽ സി കെ ശശീന്ദ്രൻ നിർവഹിക്കുന്നു

 
കൽപ്പറ്റ
 കെഎസ്ടിഎ സംസ്ഥാന  വ്യാപകമായി നടത്തുന്ന  അധ്യാപക പ്രക്ഷോഭത്തിന്റ  ഭാഗമായി ജില്ലയിൽ  വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു.  കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തിപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ധർണ. 
ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റയിൽ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ നിർവഹിച്ചു. പി  ബിജു അധ്യക്ഷനായി.  സി സി വിനോദ് കുമാർ, ജില്ലാ സെക്രട്ടറി വിത്സൺ തോമസ് എന്നിവർ   സംസാരിച്ചു. ജെ എസ് ശ്രീജിത്ത് നന്ദി പറഞ്ഞു. 
മാനന്തവാടി ഉപജില്ലാതല ഉദ്ഘാടനം കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി  സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം ‌വി എ ദേവകി നിർവഹിച്ചു. വി എസ്‌ രശ്‌മി അധ്യക്ഷയായി. കെ എ മുഹമ്മദലി, എ ഇ സതീഷ് ബാബു, കെ ബി സിമിൽ, കെ അനൂപ് കുമാർ,  അപർണ കെ റെജി എന്നിവർ സംസാരിച്ചു. 
ബത്തേരി ഉപജില്ലാതല ഉദ്ഘാടനം മീനങ്ങാടി  ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. കെ കെ ബിജു അധ്യക്ഷനായി. ഷിവി കൃഷ്ണൻ,  ടി പി രതീഷ്, ജെയ്സൺ കെ ദേവസ്യ എന്നിവർ സംസാരിച്ചു. 
വൈത്തിരി ഉപജില്ലാതല ഉദ്ഘാടനം കോട്ടത്തറയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. പി കെ വിജു അധ്യക്ഷനായി. ജി സി വനജ, എം പി അനൂപ്, ശരത് റാം എന്നിവർ സംസാരിച്ചു. 
പനമരം ഏരിയാതല ഉദ്ഘാടനം ഇരുളം ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം എം കെ രമേശ് കുമാർ നിർവഹിച്ചു. എൻ എം വിനോദ്, എം കെ സന്തോഷ്, എൻ എൻ ചന്ദ്രബാബു, പി ആർ സുരേഷ്, രജീഷ് കൂനേരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top