19 September Thursday

പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയില്ല, തെരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കുട്ടിക്കായി പനമരം പുഴയിലെ തെരച്ചിൽ

പനമരം
പനമരം പുഴയിൽ കാണാതായതായി സംശയിക്കുന്ന പിഞ്ചുകുഞ്ഞിനായുള്ള തെരച്ചിൽ തുടരുന്നു.   പനമരം പുഴയോരത്തെ പരിയാരം കോളനിയിലെ ബാബു–-മിനി ദമ്പതിമാരുടെ ഒന്നരവയസുള്ള മകൾ ദേവകിയേയാണ്‌ കാണാതായത്‌. ഞായറാഴ്‌ച്ച പകൽ മൂന്നോടെയാണ്‌ കുട്ടിയെ കാണാതായത്‌. തിങ്കളാഴ്‌ച്ചയും പുഴയിൽ തെരച്ചിൽ നടത്തി.
അമ്മ മിനിയോടൊപ്പം  മൊബൈലിൽ കളിക്കുന്നതിനിടയിലാണ്‌ കുട്ടിയെ കാണാതായത്‌. വീട്ടിൽനിന്നും 20 മീറ്റർ മാറിയാണ് പുഴയുള്ളത്. പുഴയിൽ വീണതാകാമെന്ന സംശയത്തിലാണ്‌ തെരച്ചിൽ. അഗ്നിശമന സേനയുടെ മാനന്തവാടി, കൽപ്പറ്റ യൂണിറ്റുകളും  കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി, പനമരത്തെ റസ്‌ക്യൂ ടീം എന്നിവരുടെ നേതൃത്വത്തിലാണ്‌ തെരച്ചിൽ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top